കുട്ടികളുടെ ആയമാർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം…നയൻസിനെതിരെ ആരോപണം…ഒരു കുട്ടിയുടെ ആയക്ക് കൊടുക്കേണ്ടത്..
മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി, ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി ഉയർന്ന് നിൽക്കുകയാണ് നയൻതാര. അഭിനയത്തിന് പുറമെ സിനിമാ നിർമാണം അടക്കമുള്ള ബിസിനസുകളും നയൻതാരയ്ക്ക് ഉണ്ട്. കരിയറിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ നയൻതാര ഇപ്പോൾ ഭർത്താവ് വിഘ്നേശ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്.
ഇതിനിടയിൽ പലപ്പോഴും വിമർശനങ്ങളും നയൻതാരയെ തേടി എത്താറുണ്ട്. ഷൂട്ടിങ്ങുകളും സിനിമകളുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആളാണ് നിർമാതാവും യുട്യൂബറും കൂടിയായ അന്തനൻ. എട്ട് പേർക്ക് ഒപ്പമാണ് നയൻതാര ഷൂട്ടിംഗ് സെറ്റിൽ വരുന്നതെന്ന് മുൻപ് പലപ്പോഴും പരാതികൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ ആയമാർക്കൊപ്പമാണ് നയൻസ് സെറ്റിൽ എത്തുന്നതെന്നും അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണമെന്നും അന്തനൻ പറയുന്നു.