പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍..പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍…

എറണാകുളം, മലപ്പുറം ജില്ലയിൽ പിഎസ്‌സി എല്‍ഡി ക്‌ളര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഒരു ദിവസം മുമ്പേ സൈറ്റില്‍ അപ്ലോഡ് ചെയ്തതായി കണ്ടത്തൽ.ശനിയാഴ്ചയാണ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടത്. ബുക്ക്‌ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റിലുള്ളത്.

അതേസമയം,പരീക്ഷയ്ക്ക് മുമ്പ് ഉത്തരക്കടലാസ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. പരീക്ഷ കഴിഞ്ഞ് അഞ്ചുമണിക്കാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്സിയുടെ വിശദീകരണം. സംഭവത്തില്‍ കമ്മിഷന്‍ വിശദമായ അന്വേഷണം തുടങ്ങി.

Related Articles

Back to top button