‘രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല, സാമൂഹിക കൂട്ടായ്മ’..ഔദ്യോഗിക പ്രഖ്യാപനം ഇന്ന്…

മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. തുടര്‍ന്ന് ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് കൂട്ടായ്മയുടെ പേര്. പുതിയ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കുമെന്നും അൻവർ അറിയിച്ചു.

മഞ്ചേരിയില്‍ വച്ച് ഇന്ന് നടക്കുന്ന വിശദീകരണയോഗത്തിലും നയ പ്രഖ്യാപനത്തിലും സാധാരണക്കാരായ ആളുകളാണ് പങ്കെടുക്കുക. തന്നെ സംബന്ധിച്ച് പ്രമുഖര്‍ എന്ന് പറയുന്നത് നാട്ടിലെ സാധാരണക്കാരായ മനുഷ്യരാണ്. അവര്‍ ഉണ്ടാകും. തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയാണ് ഡിഎംകെ. ആ സാധാരണക്കാരായ ജനങ്ങള്‍ ഇതില്‍ പങ്കെടുക്കുമെന്നും അൻവർ അറിയിച്ചു .

Related Articles

Back to top button