മുൻ കാമുകൻ്റെ ഭീഷണി…യുവാവിന് നേരെ ആസിഡൊഴിച്ചു യുവതി…
പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയ മുൻ കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവേക് എന്ന യുവാവിൻ്റെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവേക് ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സംസാരിക്കാനായി ഇരുവരും ഒരു റെസ്റ്റോറൻ്റിൽ കണ്ടുമുട്ടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ യുവതി ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്ത് ആസിഡ് യുവാവിൻ്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
“അയാൾ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനാലാണ് അയാൾക്കുമേൽ ആസിഡ് ഒഴിച്ചത്”, യുവതി ആരോപിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് റെസ്റ്റോറൻ്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു.