90 ബലാത്സം​ഗക്കേസുകളിൽ പ്രതിയായ യുവാവിന് 42 ജീവപര്യന്തം…

പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ ഉൾപ്പെടെ 90 ബലാത്സംഗക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ യുവാവിന് 42 ജീവപര്യന്തം തടവ് ശിക്ഷ. 40 കാരനായ എൻകോസിനാഥി ഫകത്തി എന്നയാളെയാണ് ദക്ഷിണാഫ്രിക്കൻ കോടതി ശിക്ഷിച്ചത്. 2012 മുതൽ 2021 വരെ ഒമ്പത് വർഷക്കാലമാണ് ഇയാൾ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാത്സം​ഗത്തിനിരയാക്കിയത്. ജൊഹാനസ്ബർഗിലെ എകുർഹുലേനിയിലും പരിസരത്തും വെച്ചാണ് എൻകോസിനാഥി ഫകത്തി സ്ത്രീകളെ ബലാത്സം​ഗം ചെയ്തത്.ഇലക്ട്രീഷ്യനായി വേഷമിട്ടാണ് ഇയാൾ ഇരകളുടെ വീട്ടിൽ കയറിയതെന്ന് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി (എൻപിഎ) പറയുന്നു. ആക്രമണത്തിന് സാക്ഷ്യം വഹിക്കാൻ കുട്ടികളെയും നിർബന്ധിക്കുമെന്നും കോടതി പറഞ്ഞു. ദുർബലർക്കെതിരെയാണ് ഫക്കത്തിയുടെ ക്രൂരമായ ആക്രമണമെന്ന് വിധി പ്രസ്താവിച്ച ജഡ്ജി ലെസെഗോ മക്കോലോമാക്വെ പറഞ്ഞു.

Related Articles

Back to top button