ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം..ബിജെപി തകർന്നടിയുമെന്നും എക്‌സിറ്റ് പോള്‍…

ഹരിയാന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആദ്യസൂചനകള്‍ വന്നുതുടങ്ങി. ഹരിയാനയിൽ ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത് സർവേകൾ അടക്കം കോൺഗ്രസിന്റെ തിരിച്ച് വരവ് പ്രവചിക്കുന്നു.

55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായി വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.

Related Articles

Back to top button