.ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം യുവാവിൽ നിന്നും പിടിച്ചെടുത്തു…

വയനാട് കാട്ടിക്കുളത്ത് ആഢംബര കാറിൽ കടത്തുകയായിരുന്ന വൻ ലഹരി മരുന്ന് എക്സൈസ് പിടിച്ചെടുത്തു. മാജിക് മഷ്റൂം, കഞ്ചാവ്, ചരസ് എന്നിവയാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. സംഭവത്തിൽ ബംഗളൂരു സ്വദേശി രാഹുൽ റായ് അറസ്റ്റിലായി. 276 ഗ്രാം മാജിക് മഷ്റൂം ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.കേരളത്തിൽ ഇത്രയും മാജിക് മഷ്‌റൂം കണ്ടെടുക്കുന്നത് ഇത് ആദ്യമാണ്. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്.

Related Articles

Back to top button