25 കോടി ആരുനേടുമെന്ന് അറിയാൻ ഇനി നാലു നാളുകൾ മാത്രം..ഓണം ബമ്പറിൽ ഇനി വിൽക്കാൻ ഉള്ളത്….
നറുക്കെടുപ്പിന് നാലു നാൾ മാത്രം മുന്നിൽ നിൽക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേയ്ക്ക് കടന്നിരിക്കുന്നു . വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവൻ ടിക്കറ്റുകൾക്കും ശക്തമായ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത് ഇതിൽ ഇനി ഏഴു ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് വിപണിയിലുള്ളത്.ഉടൻതന്നെ ഇവയും വിറ്റ് പോകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് ഇക്കുറി തിരുവോണം ബമ്പര്‍ എത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 11,76,990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 8,24,140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.




