ദിവസം 5 ശതമാനം പലിശ….ആപ്പിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം..തട്ടിയത് 500 കോടി..
തട്ടിപ്പ് ആപ്പിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകിയത് നിരവധി ഇൻഫ്ലുവൻസർമാർ. ഒടുവിൽ 30000 ത്തിലേറെ ആളുകളിൽ നിന്നായി തട്ടിയത് 500 കോടി രൂപ. 30 വയസുകാരനായ ബിരുദധാരി പിടിയിൽ. ദില്ലി പൊലീസാണ് ചെന്നൈ സ്വദേശിയായ യുവാവിനെ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ പലിശ വാഗ്ദാനം ചെയ്ത് ആപ്പിനായി പ്രചാരണം നടത്തിയ ഇൻഫ്ളുവൻസേഴ്സിനും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.