കൊച്ചിയിൽ ഓടുന്ന ബസില്‍ സ്ത്രീകൾക്കും സഹയാത്രികർക്കും നേരെ ഗുണ്ടാ അതിക്രമം..എട്ടിന്റെ പണികൊടുത്ത് ബസ് ജീവനക്കാർ….

കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം. അഞ്ചംഗസംഘമാണ് സ്ത്രീകളോടും കുട്ടികളോടുമടക്കം അതിക്രമം കാട്ടിയത്. പിന്നാലെ ബസ് ജീവനക്കാർ ബസ് പൊലീസ് സ്റ്റേഷനിലേക് ഓടിച്ച് കയറ്റി പ്രതികളെ പോലീസിന് കൈമാറി.മൂന്ന് പേര് സ്റ്റേഷൻ പരിസരത്തുനിന്നും ഓടി രക്ഷപ്പെട്ടു.രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പുതുവൈപ്പ് സ്വദേശി ജോബി, കാക്കനാട് സ്വദേശി ഷാജി എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. അതിക്രമം തടയാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.കടന്ന് കളഞ്ഞ പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു.

Related Articles

Back to top button