മൂന്ന് ഉന്നത ഹമാസ് നേതാക്കളെ വധിച്ചു…
ഗാസ ഗവൺമെന്റ് തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ മൂന്ന് മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ. വടക്കൻ ഗാസയിലെ ഒരു ഭൂഗർഭ കോമ്പൗണ്ടിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹ, സമേഹ് അൽ-സിറാജ്, സമേഹ് ഔദേ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.