മൺപാത്ര നിർമാണത്തിൻ്റെ മറവിൽ വാറ്റ്… 20 ലിറ്റർ കോടയും ചാരായവുമായി ഒരാൾ പിടിയിൽ…
കണ്ണൂർ മട്ടന്നൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ് നടത്തിയ ആളെ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി സ്വദേശിയായ കെ.പി.മണി (50 വയസ്) ആണ് അറസ്റ്റിലായത്.വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത്.