പാമ്പ് പേടിയിൽ കണ്ണൂര്‍ മെഡിക്കല്‍ കോളജ്.. ശുചിമുറിയില്‍ കൂറ്റന്‍ അണലി..രണ്ടാഴ്ചക്കിടെ എത്തിയത്…

പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് ഇന്ന് രാവിലെ അണലി പാമ്പിനെ കണ്ടത്. ഒരു രോഗി രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് വലിയ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്.

ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നതെന്നാണ് രോഗികളുടെ പരാതി.മെഡിക്കല്‍ കോളജിനകത്ത് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ നടന്നുവരികയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപ്പുകളില്‍ കയറിക്കൂടുന്ന പാമ്പുകളാണ് ഭീഷണിയായിരിക്കുന്നതെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.

Related Articles

Back to top button