തൃശൂർ പൂരം കലക്കൽ..തുടരന്വേഷണം നടത്താൻ തീരുമാനം..അന്വേഷണം മൂന്ന് തലത്തിൽ…
തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാനപൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.മൂന്ന് തലത്തിലാണ് അന്വേഷണം നടക്കുക.വിഷയം ഡിജിപിയും ക്രൈംബ്രാഞ്ചും ഇന്റലിജൻസും അന്വേഷിക്കും എന്നാണ് റിപ്പോർട്ട്.പൂരം കലക്കലിൽ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും.പൂരം കലക്കൽ അട്ടിമറിയിലെ ഗൂഡാലോചനയില്‍ ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ മൂന്നാമതായി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. അതേസമയം എഡിജിപിയെ മാറ്റേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് സൂചന.