പി വി അൻവറുമായുള്ള സൗഹൃദം നിലനിൽക്കും..പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിട നൽകുന്നതായും കെ ടി ജലീൽ…

പി വി അൻവറുമായുള്ള സൗഹൃദം നിലനിൽക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കില്ലെന്നും കെ ടി ജലീൽ എംഎൽഎ. വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല. അത് വർഗീയ ധ്രുവീകരണം ഉണ്ടാക്കും. പാർലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരിയിൽ വിളിച്ച് വാർത്താസമ്മേളനത്തിലായിരുന്നു ജലീലിന്റെ പരാമർശം.

അതേസമയം 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം MLA. അതില്‍ തന്നെ അഞ്ചുവര്‍ഷം മന്ത്രി. സിപിഎം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാര്‍ട്ടി ആവശ്യപ്പെടുന്നെടത്തോളം കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും. സിപി (എം)-ന്റെ സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ വ്യക്തമാക്കി.

വർഗീയ താൽപര്യമുള്ളവർ കുറച്ചുകാലങ്ങളായി പൊലീസിൽ ഉണ്ട്. വർ​ഗീയത വെച്ചുപുലർത്തുന്നവരെ ഒരിക്കലും പൊലീസ് സേനയിൽ നിലനിർത്തില്ല. പൊലിസിൽ വർഗീയത തുടങ്ങി വെച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമ സമാധാന ചുമതലയിൽ നിന്ന് മാത്രമല്ല ആകെ മാറ്റേണ്ട ഒരാളാണ് എഡിജിപി അജിത് കുമാർ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാൻ പാടില്ല. ഇ എൻ മോഹൻദാസിന് ആർഎസ്എസ് ബന്ധമാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന വാദവും താൻ അം​ഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button