ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു..അയര്‍ലന്റില്‍ മലയാളി അറസ്റ്റില്‍…

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി അയര്‍ലന്റില്‍ അറസ്റ്റില്‍.നോര്‍ത്തേണ്‍ അയര്‍ലന്റില്‍ താമസിച്ചിരുന്ന ജോസ്മാന്‍ ആണ് അറസ്റ്റിലായത്. ഭാര്യയെ കൊലപ്പെടുത്താനായി വീടിന് തീയിടുകയായിരുന്നു. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. കൊലപാതക ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

അതേസമയം യുവതിയോട് ഇയാൾ പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. യുവതി പതിവായി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നതായി സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല.

Related Articles

Back to top button