വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി…
യോഗ പരിശീലിക്കാനെത്തിയ വിദേശവനിതയെ പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കോവളം ലൈറ്റ് ഹൗസിനു സമീപത്ത് യോഗ സെന്ററിലെത്തിയ അർജന്റീന സ്വദേശിനിയെയാണ് സെന്ററിൽവെച്ച് പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിയായ പരിശീലകൻ സുധീർ സംഭവത്തിനുശേഷം ഒളിവിൽപ്പോയി. ഇയാൾക്കായി തിരച്ചിലാരംഭിച്ചുവെന്ന് കോവളം പോലീസ് പറഞ്ഞു.




