സൂര്യനും ചന്ദ്രനുമല്ല.. കറുത്ത മേഘമായി പിണറായി മാറി.. മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍…

തിരുവനതപുരം: ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായി ഉണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിക്കുകയാണ്. മോദിയുടെ അനുയായികളാണ് ഈ കൂട്ടരെന്നും മുരളീധരന്‍ പറഞ്ഞു.

Related Articles

Back to top button