സ്‌കൂൾ ബസിന് തീപിടിച്ചു..ടീച്ചർമാരും കുട്ടികളും അടക്കം 25പേർക്ക് ദാരുണാന്ത്യം…

സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു 25 പേർ മരിച്ചു.33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് അപകടം സംഭവിച്ചത്.തീപിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൂട് കാരണം വാഹനത്തിനകത്തേക്ക് രക്ഷാദൗത്യത്തിന് പ്രവേശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അപകടത്തിൽ രക്ഷപെട്ടവരെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.വടക്കൻ പ്രവിശ്യയായ ഉതൈ താനിയിൽ നിന്നും ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളിൽ ഒന്നാണ് കത്തിനശിച്ചത്.

Related Articles

Back to top button