നടന് അബദ്ധത്തില്‍ വെടിയേറ്റു..വെടിയേറ്റത്….
പ്രശസ്ത നടന് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിലാണ് നടന്റെ കാലിൽ വെടിയേറ്റത്. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലാണ് ഗോവിന്ദ ഇപ്പോള്‍ ഉള്ളത്. തോക്ക് കണ്ടെടുത്തതിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.45ന് ഒരു കൂടിക്കാഴ്ചക്കായി വീട്ടില്‍ നിന്ന് പോകാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.