ഇനി രണ്ട് ദിവസത്തേക്ക് ഒരു തുള്ളി മദ്യം കിട്ടില്ല..ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴുവരെ മാത്രം….

കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല,ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണി വരെ മാത്രം ശേഷം നാളെയും മറ്റന്നാളും അവധിയായിരിക്കും.ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്.

അടുപ്പിച്ച് രണ്ട് ​ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയേറെയാണ്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്.

Related Articles

Back to top button