എസ്എടി ആശുപത്രിയിൽ കറണ്ടില്ല..അത്യാഹിത വിഭാഗത്തിൽ പരിശോധന ടോർച്ച് വെളിച്ചത്തിൽ…
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതിയില്ല.സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരിപ്പുകാർ പ്രതിഷേധിക്കുകയാണ്.കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണു വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.എന്നാൽ വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരണം.
അതേസമയം വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടിയതായാണ് സൂചന.അത്യാഹിത വിഭാഗത്തില്‍ ഉടന്‍ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ താത്ക്കാലിക ജനറേറ്റര്‍ സംവിധാനം ഒരുക്കും. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്.