വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധന…24കാരൻ പിടിയിലായത്…

വാളയാറിൽ 115 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിയായ അശ്വിൻ (24) ആണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷും ടാസ്ക്ക് ഫോഴ്സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.പ്രമാനന്ദകുമാറും പാർട്ടിയും ചേർന്ന് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രൂപേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ദേവകുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ലൂക്കോസ്.കെ.ജെ, അനീഷ് എന്നിവരും പങ്കെടുത്തു.

അതേസമയം, കഴിഞ്ഞ ിദവസം കണ്ണൂരിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കണ്ണൂർ സ്വദേശിയായ ഫഹദ് (20 വയസ്സ്) ആണ് പിടിയിലായത്. 5.242 ഗ്രാം മെത്താംഫിറ്റാമിൻ,10 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

Related Articles

Back to top button