ഹിസ്‌ബുള്ളക്ക് വൻ തിരിച്ചടി..മറ്റൊരു ഉന്നതനെ കൂടി വധിച്ചു..കൊല്ലപ്പെട്ടത്…
ലെബനനിൽ ഹിസ്ബുല്ലക്കെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ.ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു . സംഭവത്തിൽ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.നബീൽ കൗക്ക് 1980 മുതൽ ഹിസ്ബുല്ലയുടെ ഭാഗമാണ്. തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ മുൻ മിലിറ്ററി കമ്മാൻഡറായിരുന്നു ഇദ്ദേഹം.
2020 ൽ അമേരിക്ക ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ചക്കിടെ ഹിസ്ബുല്ലയ്ക്ക് തങ്ങളുടെ നിരവധി നേതാക്കളെയും ഉന്നതരെയും ഇസ്രയേൽ ആക്രമണത്തിൽ നഷ്ടമായിട്ടുണ്ട്. സേനയുടെ തലവൻ ഹസ്സൻ നസ്രള്ളയെ വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത്.