‘മഞ്ഞക്കൊമ്പന്’ പകരം ഇനി ‘ഓറഞ്ച് കൊമ്പൻ’..ലോഗോ ഇറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് എയറില്‍..കാരണം എന്തെന്നോ?…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പുതിയ ലോഗോ പോസ്റ്റ് ചെയ്തു.പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും ചേര്‍ന്ന കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ലോഗോ. ഇതിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

‘ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തീം കളര്‍. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവില്‍ വളരെ മികച്ചതും ആകര്‍ഷകവുമായ ലോഗോയാണ് ടീമിന്‍റേത്. നീല പ്രതലത്തില്‍ മഞ്ഞ കൊമ്പന്‍ വരുന്ന ആ ലോഗോ മാറ്റി, ഒട്ടും മനോഹരമോ ആകര്‍ഷകമോ അല്ലാത്ത മറ്റൊരു ലോഗോ ഉണ്ടാക്കി നിലവാരം കളയല്ലേ’, എന്നാണ് ആരാധകരുടെ ആവശ്യം.ഓറഞ്ച് നിറത്തിലുള്ള ലോഗോ ആയതുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് സംഘി ആയോ എന്നും ചിലര്‍ കമന്റ്‌സിലൂടെ ചോദിക്കുന്നുണ്ട്.

Related Articles

Back to top button