ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം…യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്…

നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തുവെന്ന പരാതിയിൽ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്.ടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ്റെ പരാതിയെ തുടർന്നാണ് നടപടി.ആലുവയിൽ താമസിക്കുന്ന നടി യൂട്യൂബ് ചാനൽ വഴി തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ബാലചന്ദ്ര മേനോൻ്റെ പരാതി.
അതേസമയം ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ബാലചന്ദ്രമേനോന്‍ പരാതി നൽകി.ഈ മാസം പതിമൂന്നിനാണ് അഭിഭാഷകന്‍ സംഗീത് ലൂയിസ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരുമെന്നായിരുന്നു ഭീഷണി.

Related Articles

Back to top button