അരൂർ പൊലീസിനെ വെട്ടിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട് പ്രതികൾ..ഓടിച്ചിട്ട് പിടികൂടി പൊലീസ്…
പൊലീസിനെ വെട്ടിച്ച് കടന്ന പ്രതികളെ പിടി കൂടി.കഞ്ചാവ് കേസ്സിലെ പ്രതികളായ ഭോരൻ ഭല്ലാസിങ് (50) ജിതേന്ദ്ര പ്രധാൻ(45), സുദേഷ് ബാലിയാർ സിങ് (22) എന്നിവരാണ് അരൂർ പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്.ഒഡിഷ സ്വദേശികളാണ് പ്രതികൾ.ശനിയാഴ്ച പുലർച്ചെ അഞ്ചരക്ക്
ബാത്ത് റൂമിൽ പോകാനായി കൊണ്ടുവരുമ്പോൾ ആണ് പ്രതികൾ അരൂർ ഭാഗത്തേക്ക് ഇറങ്ങി ഓടിയത്. പൊലീസ് പിറകെ ഓടി രണ്ടു പേരെ പിടിച്ചു . ഒരാൾ ഓടി രക്ഷപ്പെട്ടു. ഓടിരക്ഷപെട്ട സുദേഷ് ബാലിയാർ സിങിനെ പിന്നീട് അരൂർ ആഞ്ഞിലിക്കാട് റോഡിന് സമീപത്തു നിന്ന് പിടി കൂടി.
സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് പ്രതി സഞ്ചരിച്ചിരുന്ന പ്രദേശം കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.രണ്ട് കിലോ കഞ്ചാവു മായാണ് മൂന്ന് അന്യസംസ്ഥാ നക്കാർ വെള്ളിയാഴ്ച അരൂർ പൊലീസിൻ്റെ പിടിയിലായത്. അരൂർ പള്ളിക്ക് കിഴക്കുവശം കോട്ടപ്പുറം റോഡിന് സമീപം സേവ്യൻ്റെ ഉടമസ്ഥതയിലുള്ള പഴയ ചെമ്മീൻ ഷെഡ് വാടകക്ക് എടുത്ത് അവിടെ ആണ് കഞ്ചാവ് വിലപനക്കായി സൂക്ഷിച്ചിരുന്നത്.സുദേശ് അരൂരിലെ ഈഷെഡിലാണ് താമസിച്ചിരുന്നത്. അങ്കമാലിയിൽ താമസക്കാരനായ മറ്റു രണ്ട് പേരെ സഹായത്തിനായി ആണ്
വിളിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിൻ്റെ വലയിലാകുന്നത്.