അൻവർ തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറയിലെന്ന് ഇഎൻ മോഹൻദാസ്…അൻവറിൻ്റെ ലക്ഷ്യം മുസ്ലിങ്ങളെ…

മുസ്ലീങ്ങളെ സി.പി.എമ്മിൽ നിന്ന് അകറ്റുകയാണ് അൻവറിന്‍റെ ലക്ഷ്യമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് പറഞ്ഞു. തീവ്ര വർഗീയ കക്ഷികളുടെ തടവറയിലാണ് പി.വി.അൻവറെന്നും അവർ എഴുതി കൊടുക്കുന്നതാണ് വായിക്കുന്നതെന്നും മോഹൻദാസ് കുറ്റപ്പെടുത്തി.ആർ എസ്.എസ് ബന്ധം പറഞ്ഞ് പാർട്ടി സെക്രട്ടറിയറ്റ് അംഗം തന്നെ കയ്യേറ്റം ചെയ്തെന്ന ആരോപണം കെട്ടുകഥയാണെന്നും ഇഎൻ മോഹൻ ദാസ്.

മുസ്ലിം തീവ്രവാദികൾ ഉയർത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും ഇഎൻ മോഹൻദാസ് ആരോപിച്ചു. തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറിയിലായ അൻവര്‍, അവര്‍ എഴുതി കൊടുക്കുന്നതാണ് വായിക്കുന്നത്.സി.പി.എമ്മിൽ നിന്ന് ന്യൂനപക്ഷങ്ങളെ അടർത്തിയെടുത്ത് കൂടെ നിർത്താനാവുമോയെന്ന പരീക്ഷണമാണ് അൻവർ ചെയ്യുന്നത്. സി.പി.എം മുസ്ലീം വിരുദ്ധമാണെന്നും നേതാക്കളെല്ലാം ആർ എസ് എസ് കാരാണെന്നും വരുത്തി തീർക്കാനാണ് ശ്രമം.

Related Articles

Back to top button