സിദ്ദിഖിനെ കിട്ടാതെ വലഞ്ഞ് പൊലീസ്..മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ..

കൊച്ചി: ബലാത്സംഗ കേസിൽ ചലച്ചിത്ര താരം സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. സിദ്ദിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഇന്ന് ദില്ലിയിൽ എത്തും. തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ കൂടി കാഴ്ച നടത്തും. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ആണ് സർക്കാർ തീരുമാനം. എന്നാൽ രഞ്ജിത് കുമാറിന് പുറമെ സീനിയർ വനിത അഭിഭാഷകരിൽ ആരെയെങ്കിലും കൂടി സുപ്രീം കോടതിയിൽ ഹാജരാക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.

Related Articles

Back to top button