പണം തട്ടിയെടുത്തു..കേന്ദ്ര മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവ്….

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ബംഗളൂരു കോടതിയുടെ ഉത്തരവ്.ആദർശ് അയ്യർ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി.ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് പൊലീസ് നിർമലക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസിന് പിന്നാലെ നിർമല സീതാരാമൻ രാജിവെക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

വിവാദമായ ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയത്. 2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. രാഷ്ട്രീയ ഫണ്ടിങ്ങിന് സുതാര്യത കൊണ്ടുവരാനായിരുന്നു ഇലക്ടറൽ ബോണ്ട് എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടത്.

Related Articles

Back to top button