ക്ഷുഭിതനായി പാർട്ടി സെക്രട്ടറി…മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ വിഷയത്തില്‍ എംവി ഗോവിന്ദന് പ്രതികരിക്കാന്‍ തയ്യാറിയില്ല.
അന്‍വര്‍ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് എം വി ഗോവിന്ദന് പ്രതികരിച്ചത്. ‘മലയാളത്തിലാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത് ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് പ്രതികരിക്കാമെന്ന്. വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക് വിളിക്കും’, എന്നാണ് എം വി ഗോവിന്ദന് പറഞ്ഞത്.
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്നും നാളെയുമാണ് പോളിറ്റ് ബ്യൂറോ നടക്കുന്നത്. അതിനായി മുതിര്‍ന്ന സിപിഐഎം നേതാക്കളെല്ലാം ഡല്‍ഹിയിലാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗത്തിനാണ് ഇന്ന് തുടക്കമാവുന്നത്.