തൃത്താലയിൽ 10ാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല..കണ്ടുകിട്ടിയാൽ…

തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ മുതലാണ് മിഥിലാജിനെ കാണാതാവുന്നത്. വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാർഥിയെ കണ്ടു കിട്ടുന്നവർ 7994987376, 9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടണം.

Related Articles

Back to top button