‘എനിക്ക് പേടിയോ ആശങ്കയോ ഇല്ല’,..ജയിലിൽ അടച്ചാലും പ്രശനമില്ല..വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ…

മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചു,. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ലന്നും പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാര ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്ന് പി വി അന്‍വര്‍ പറയുന്നു.

ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ജയിലിൽ അടച്ചാലും പ്രശനമില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കള്ളത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ രണ്ടാമനാകാണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. പക്ഷേ അത് നടക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button