മൂന്ന് എ.ടി.എമ്മുകളിലും മോഷണ സംഘത്തിന് തുണയായത്..

കേരളാ പോലീസിന് തലവേദനയാകാന്‍ എടിഎം കൊള്ള. സമാനതകളില്ലാ രീതിയിലാണ് മോഷണം നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് സൂചന. നഗര മധ്യത്തിലാണ് ഈ മോഷണമെന്നതാണ് ഞെട്ടിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെത്തിയ വാഹനം തിരിച്ചറിയുകയാണ് പ്രാഥമിക ലക്ഷ്യം
വെളുത്ത കാറിലാണ് കൊള്ളസംഘമെത്തിയത്.

ഈ സ്ഥലത്ത് യാതൊരു തരത്തിലെ സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ല എന്നത് ഉപയോഗപ്പെടുത്തിയാണ് കൊള്ളസംഘം എടിഎം തകര്‍ത്തത്. കേരളത്തിലെ മിക്ക എടിഎമ്മുകളിലും ഇതാണ് അവസ്ഥ. മുമ്പ് തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടന്നപ്പോള്‍ സുരക്ഷയെ പറ്റി ചര്‍ച്ച നടന്നു. എന്നാല്‍ അതൊന്നും ഫലത്തില്‍ പ്രാവര്‍ത്തികമായില്ല. ഇതാണ് തൃശൂരിലും കൊള്ള സംഘത്തിന് തുണയായത്. മൂന്ന് എടിഎമ്മുകള്‍ കവര്‍ന്നിട്ടും പോലീസും ഒന്നും അറിഞ്ഞില്ലെന്നതും സുരക്ഷാ വീഴ്ചയായി. നഗരമേഖലയിലാണ് മോഷണം. മാപ്രാണവും കോലഴിയും ഷൊര്‍ണ്ണൂര്‍ റോഡും ഒരേ റൂട്ടിലാണ്.

Related Articles

Back to top button