അൻവറിന്‍റെ തുറന്നുപറച്ചിൽ അതീവ ഗൗരവം…നിര്‍ണായക തീരുമാനവുമായി യുഡിഎഫ്…

തിരുവനന്തപുരം: പിവി അൻവറിന്‍റെ യുദ്ധ പ്രഖ്യാപനം ആയുധമാക്കാൻ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗം തീരുമാനിച്ചു. ഭരണകക്ഷി എംഎൽഎയായ പിവി അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തിൽ വിലയിരുത്തി. അൻവറിനെ കൊള്ളാനും തള്ളാനുമില്ലെന്നും എന്നാല്‍ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അൻവറിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് നീക്കം.

Related Articles

Back to top button