കുറ്റ്യാടി റൂട്ടിൽ ഡ്രൈവറുടെ തിടുക്കവും അശ്രദ്ധയും…ബസിൽ നിന്ന് വീണ് എട്ടാം ക്ലാസ് വിദ്യാർഥിക്ക്…
സ്കൂളിലേക്ക് പോകാനായി കയറിയ ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്കേറ്റു. വാളൂരിലെ ചെക്യോട്ട് അബ്ദുറഹ്മാന്റെ മകനും നൊച്ചാട് ഹയര്‍സെക്കന്ററിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ ഹാമിദി (13) നാണ് പരിക്കേറ്റത്. ഹാമിദിന്റെ ഇടത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.
മുളിയങ്ങല്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസ്റ്റീം ബസില്‍ കൂടെയുണ്ടായിരുന്നവരെല്ലാം കയറിയ ശേഷം ഹാമിദ് കയറുകയായിരുന്നു. ഇതിനിടയില്‍ ഡ്രൈവര്‍ അശ്രദ്ധമായി വണ്ടി മുന്നോട്ടെടുക്കുകയും പിടിവിട്ട് ഹാമിദ് പുറത്തേക്ക് വീഴുകയുമായിരുന്നു. സംഭവം കണ്ട് അവിടെയുണ്ടായിരുന്നവര്‍ ബഹളം വച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി.



