പൊലീസ് തന്‍റെ പുറകെയാണെന്ന് പിവി അൻവർ …കഴിഞ്ഞദിവസം രാത്രി തന്റെ വീടിന് സമീപത്ത് പോലീസ്‌കാർ…
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ പരാതി നൽകിയതിന് ശേഷം പൊലീസ് തന്‍റെ പുറകെയാണെന്ന് പിവി അൻവർ എംഎൽഎ. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്ക് വരെ പൊലീസുകാര്‍ തന്റെ വീടിന് സമീപത്ത് വന്നിരുന്നു. എപ്പോഴും തുറന്ന് കിടക്കുന്ന ഗേറ്റാണണ് തന്‍റെ വീടിന്‍റേത്. ഫോൺ ചെയ്യുമ്പോൾ രാത്രി വീടിന് പുറത്ത് പൊലീസുകാരെ കണ്ടു. ഇവിടെ നിന്ന് പോലും പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



