ഇൻവെസ്റ്റ്മെന്റ് ട്രേഡിങ്..തട്ടിപ്പ് പ്രതി അറസ്റ്റിൽ…

അമ്പലപ്പുഴ: ഷെയർ ട്രേഡിങ് കമ്പനിയുടെ കസ്റ്റമർ സർവീസ് മാനേജർ ആണെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആൾമാറാട്ടം നടത്തി പത്തുലക്ഷത്തോളം രൂപ വഞ്ചിച്ചെടുത്ത പ്രതികളിലൊരാൾ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയും ചെന്നൈയിൽ ഒരു കമ്പനിയിൽ സിസ്റ്റം അനലിസ്റ്റായി ജോലി നോക്കി വരുന്നയാളുടെ പത്ത് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് മൊബൈൽ ഫോൺ ആപ്പ് വഴി ഷെയർ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞ വിശ്വസിപ്പിച്ച് തട്ടിയെടുത്തത്.സമൂഹമാധ്യമങ്ങളിലൂടെ അയച്ചു കിട്ടിയ വ്യാജ മൊബൈൽ ആപ്ലിക്കേഷന്റെ ലിങ്കിൽ കയറി ഡൗൺലോഡ് ചെയ്തു ലോഗിൻ യൂസർനെയിം, പാസ് വേർഡ് എന്നിവ ക്രിയേറ്റ് ചെയ്യുകയും തുടർന്നു, പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ഇത്തരത്തിൽ അയച്ചുകൊടുത്ത പണം ഇൻവെസ്റ്റ്മെന്റ് ട്രേഡിംഗിനു ഉപയോഗിക്കാതെ വഞ്ചിച്ചെടുക്കുകയും ആണ് ചെയ്തത്.

വിശ്വാസം ആർജ്ജിക്കുന്നതിലേക്കായി തട്ടിപ്പുകാർ ചെറിയ തുക ലാഭമായി ഇരയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തിരുന്നു. ട്രേഡിംഗ് ആപ്ലിക്കേഷൻ വാലറ്റിൽ കൃത്രിമമായി പണം വന്നിട്ടുള്ളതായി വിശ്വസിപ്പിക്കുകയും, ആപ്ലിക്കേഷനിൽ കാണപ്പെട്ട പണം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ ഈ തുകയ്ക്ക് മുൻകൂർ നികുതി അടക്കണമെന്ന് പറയുകയും, കൃത്രിമമായി ആപ്ലിക്കേഷനിൽ കാണപ്പെട്ട പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് ചതിയിൽപ്പെട്ട വിവരം ഇര മനസ്സിലാക്കുന്നത്.ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം ഡിസിആർബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജിമോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ്.പി.ജോർജ്ജ്, എസ്. ഐ ശരത്ചന്ദ്രൻ വി.എസ്, സി.പി.ഓമാരായ റികാസ്.കെ, ജേക്കബ് സേവിയർ എന്നിവർ ഗുജറാത്ത് സംസ്ഥാനത്ത് കച്ച് ജില്ലയിൽ ആദിപൂർ എന്ന സ്ഥലത്തുനിന്നാണ് പ്രതിയായ ദർജി ബിബിൻ സാവ്ജിഭായ് എന്നയാളെ അറസ്റ്റ് ചെയ്തത്. മുൻപ് ഈ കേസിൽ മറ്റൊരു പ്രതിയായ സമീർ അൻസാരിയെ ജാർഖണ്ഡിൽ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇനി ഈ കേസിലേക്ക് സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ചവരെയും ഇരയെ സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടവരെയും അറസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട് ഇവർ എത്രയും വേഗം പിടിയിലാവും എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button