കോസ്മെറ്റിക് ശസ്ത്രക്രിയക്കിടെ യുവാവിന് ദാരുണാന്ത്യം…
കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് യുവാവ് മരിച്ചു.ഉള്ളാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്.നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. അര മണിക്കൂറിൽ കഴിയും എന്നറിയിച്ചിരുന്ന ശസ്ത്രക്രിയ മണിക്കൂറുകൾ പിന്നിട്ടിട്ടും കഴിഞ്ഞില്ല.തുടർന്ന് പുറത്ത് കാത്തിരുന്ന മാതാവും ഭാര്യയും അന്വേഷിച്ചപ്പോൾ യുവാവിന്റെ ആരോഗ്യനില വഷളായതായി അറിയിക്കുകയായിരുന്നു.മംഗളൂരു കങ്കനടിയിലെ ക്ലിനിക്കലിലാണ് യുവാവ് ശസ്ത്രക്രിയക്ക് എത്തിയത്.യുവാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് കൊഡിയബയലിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ക്ലിനിക് അധികൃതരുടെ അനാസ്ഥക്കെതിരെ കുടുംബം പരാതി നൽകി.