പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മരണം..ശരീരത്തില്‍ മുറിവുകള്‍..മർദനമേറ്റ പാടുകൾ..ദുരൂഹത…

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി കുടുംബം. ഷാനുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും മർദനമേറ്റ പാടുകൾ ഉള്ളതായും പരാതിയില്‍ പറയുന്നു. പുറത്തുവന്ന മരണത്തിന് തൊട്ടുമുമ്പുള്ള വീഡിയോയില്‍ മുറിവ് കണ്ടെന്നും പരാതിയിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഷാനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയാണ്.ഷാനുവിന്റെ ദേഹത്ത് പലഭാഗങ്ങളിലും വലുതും ചെറുതുമായ മുറിവുകള്‍ ഉള്ളതായും ഷാനു ആത്മഹത്യ ചെയ്യാന്‍ ഒരു സാഹചര്യവും ഇല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 10 ദിവസങ്ങളായി ഷാനു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടല്‍ ജീവനക്കാരാണ് ഷാനുവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button