യുവാക്കളെ ഇടിച്ചുതെറിപ്പിച്ച് ലോറി..സ്കൂട്ടറുമായി പാഞ്ഞത് ആറു കിലോമീറ്റര്‍..ഒടുവിൽ….
കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ഇടിച്ച സ്കൂട്ടറുമായി പാഞ്ഞ് ലോറി.ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ തലനാരിഴക്കാണ് രക്ഷപെട്ടത്.യുവാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട് .രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കറ്റത്. എന്നാല്‍, ഇവരെ ഇടിച്ചശേഷം സ്കൂട്ടര്‍ ലോറിയുടെ അടിയിൽ കുടുങ്ങി. ഈ സ്കൂട്ടറുമായി ആറ് കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയത്ത് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഡ്രൈവർ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.