കാറിന്‍റെ വാതിലിലിരുന്ന് യുവാവിന്‍റെ സാഹസിക യാത്ര..വീഡിയോ പകർത്തി നാട്ടുകാർ…

മൂന്നാറിലെ ഗ്യാപ് റോഡിൽ വീണ്ടും സാഹസികയാത്ര. കാറിന്‍റെ വാതിലിലിരുന്ന് യുവാവ് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാടകയ്ക്ക് എടുത്ത കാറിലായിരുന്നു യുവാവിന്റെ ആഭ്യാസപ്രകടനം. ഗ്യാപ്പ് റോഡിൽ ദേവികുളത്ത് വെച്ചാണ് കാറിന്റെ ഡോറിൽ കയറിയിരുന്ന് യാത്ര ചെയ്യുന്നത്. നാട്ടുകാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാറിൽ നിന്ന് മാത്രം നിരവധി അപകട യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതലും ഗ്യാപ്പ് റോഡിലൂടെയുള്ളവയായിരുന്നു. ഈ സംഭവങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. മൂന്നാർ ഭാഗത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണിപ്പോഴും അപകട യാത്രകൾ തുടരുന്നത്.

Related Articles

Back to top button