വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പിവി അൻവർ പരാതി നൽകി..
വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പിവി അൻവർ എംഎൽഎ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വനം മന്ത്രി എകെ ശശീന്ദ്രൻ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. നിലമ്പൂർ വനംവകുപ്പിന്റെ പരിപാടിയിൽ മന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ പിവി അൻവര്‍ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. വേദിയിലുള്ള പരസ്യവിമര്‍ശനത്തിന് പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ അൻവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് അൻവര്‍ രോഷം പ്രകടിപ്പിച്ചത്. അൻവറിന്റെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.