ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചുണ്ടായ അപകടം.. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….
പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേഷ് ഗൗർ (28) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടം.ഇന്നലെ രാത്രിയോടെയാണ് ഗണേശൻ താമസിച്ചിരുന്ന വാടകമുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.