ആലപ്പുഴ സ്വദേശിയുടെ എം.പോക്സ് പരിശോധനാ ഫലം വന്നു….
അമ്പലപ്പുഴ: എം.പോക്സ് ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പല്ലന സ്വദേശിയുടെ പരിശോധനാ ഫലം വന്നു.പരിശോധനാ ഫലം നെഗറ്റീവ് ആണ്.ആശുപത്രിയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.ശനിയാഴ്ച ഉച്ചയോടെയാണ് 54 കാരനായ വിദേശമലയാളിയെ എം.പോക്സ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം പകർച്ചവ്യാധി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.