കിരൺ റാവുവിന്‍റെ ‘ലാപതാ ലേഡീസി’ന് ഓസ്‌കർ എൻട്രി….

ഒ.ടി.ടിയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ലാപതാ ലേഡീസ്’ഓസ്‌കാറിലേക്ക്.97-ാമത് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് കിരൺ റാവു സംവിധാനവും നടൻ ആമിർ ഖാൻ നിർമാണവും നിർവഹിച്ച ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മികച്ച വിദേശ സിനിമ വിഭാഗത്തിലാണ് ചിത്രം പരിഗണിക്കുക. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2024 മാർച്ച് ഒന്നിനാണ് പ്രദർശനം ആരംഭിച്ചത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ഷി​യും സം​സ്കാ​ര​വും വി​ദ്യാ​ഭ്യാ​സ​വും സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ഒ​രു കൊ​ച്ചു ചി​ത്രമാണിത്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ൾ മ​ട​ങ്ങി​യ​ ശേ​ഷം ര​ണ്ട്- മൂ​ന്ന് ദി​വ​സം വ​ധുഗൃ​ഹ​ത്തി​ൽ താ​മ​സി​ച്ച​ ശേ​ഷ​മാ​ണ് ന​വ​വ​ര​നാ​യ നായകൻ ഗ്രാ​മ​ത്തി​ലെ സ്വന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.ത​ന്‍റെ റെയിൽവേ സ്റ്റേ​ഷ​ൻ എ​ത്തി​യ​പ്പോ​ൾ അ​ർ​ധ​രാ​ത്രി വ​ധു​വിന്‍റെ കൈപി​ടി​ച്ച് അ​യാ​ൾ ഇ​റ​ങ്ങു​ന്നു. വീ​ട്ടി​ലെ​ത്തി വ​ധു​വിന്‍റെ മൂ​ടു​പ​ടം ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് അ​യാ​ളാ ഞെ​ട്ടി​ക്കു​ന്ന സ​ത്യം തി​രി​ച്ച​റി​യു​ന്ന​ത്. ത​ന്‍റെ ഭാ​ര്യ മാ​റി​പ്പോ​യി​രി​ക്കു​ന്നു. ഇതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചി​രി​ക്കാ​നും അ​തി​ലേ​റെ ചി​ന്തി​ക്കാ​നും ഏ​റെ​യു​ണ്ട് ചി​ത്ര​ത്തി​ൽ. ‘ലാപത ലേഡീസി’ന്‍റെ പ്രത്യേക പ്രദർശനം സുപ്രീംകോടതിയിൽ നടന്നിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബാംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.

Related Articles

Back to top button