10-ാം ക്ലാസുകാരനെ കാണ്മാനില്ല..അമ്മയ്ക്കെഴുതിയ കത്ത് കണ്ടെത്തി…
പാലക്കാട് കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്. ഇന്ന് പുലർച്ചെമുതലാണ് അതുലിനെ കാണാതായത്. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുൽ വീട്ടിൽ നിന്ന് പോയത്. അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.