മരിച്ച യുവാവിൻ്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വെച്ച് മോഷ്ടിച്ചതായി പരാതി….

വെള്ളറട : ആറാട്ടുകുഴിയിൽ നടന്ന ബൈക്കപകടത്തിൽപ്പെട്ടു മരിച്ച യുവാവിൻ്റെ മൊബൈൽഫോൺ ആംബുലൻസിൽ മോഷ്ടിക്കപ്പെട്ടതായി പരാതി. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയെത്തുടർ ന്ന് വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിൽ വില്പന നടത്തിയ ഫോൺ മൊബൈൽ കണ്ടെടുത്തു. ആഗസ്റ്റ17നാണ് ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വെള്ളറട ശ്രീനിലയത്തിൽ സുധീഷിന്റെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്.

അപകടത്തിൽ ബൈക്ക് യാത്രികരായ സുധീഷും കൂടെയുണ്ടായിരുന്ന കോട്ടയാംവിള ലാവണ്യ ഭവനിൽ അനന്തുവുമാണ് മരിച്ചത്. അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലൻസുകളിലായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലൻസിലെ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഫോൺ തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പുലിയൂർശാലയി ലെ മൊബൈൽഫോൺ കടയിൽനിന്ന് ഫോൺ കണ്ടെത്തിയത്.പ്രതികഖിൽ ഒരാളെ പിടികൂടി.

Related Articles

Back to top button