ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെ എത്തി…ബിജെപിയിൽ ചേർന്ന റിട്ട. ഡിവൈഎസ്പി പി സുകുമാരനെതിരെ എം വി ജയരാജൻ..

ബിജെപിയിൽ ചേർന്ന റിട്ട. ഡിവൈഎസ്പി പി സുകുമാരനെതിരെ എം വി ജയരാജൻ. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈഎസ്പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിപ്പെട്ടതെന്ന് എം വി ജയരാജൻ പരിഹസിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരൻ. കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് ഇയാള്‍ ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേല്‍ പലപ്പോഴും പ്രയോഗിച്ചത്. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണിയാള്‍. സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്തവിധേയനായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

Related Articles

Back to top button