ഗുരുവായൂരപ്പന് വീണ്ടുമൊരു സർപ്രൈസ് വഴിപാട്..ഇത്തവണ കിട്ടിയത്…

ഗുരുവായൂരപ്പന് മഹീന്ദ്ര ഥാര്‍ വഴിപാടായി കിട്ടിയത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വീണ്ടും വലിയൊരു വഴിപാട് കിട്ടിയിരിക്കുകയാണ്. ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ സമർപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമർപ്പണം.

ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഹ്യുണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എംഡി ഉദയകുമാർ റെഡ്ഡി യിൽ നിന്നും കാർ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദം ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് നൽകി. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥൻ , കേശ് വിൻ സിഇഒ സഞ്ചു ലാൽ രവീന്ദ്രൻ,ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ, സ്റ്റോർസ് & പർച്ചേസ് ഡിഎ എം രാധ, മാനേജർ സുനിൽ കുമാർ ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Related Articles

Back to top button